Dharmarakshavedi

Menu

ശ്രീരാമരാമ

കഥയമമ കഥയമമ കഥകളതി സാദരം…
കവിതയിലൂടെ കഥ പറയുന്ന രീതിയാണ് മലയാളത്തിന്റേത്. നാട്ടുകഥകളും വീട്ടുകഥകളും വീരകഥകളും ദൈവിക-പുരാണ കഥകളുമെല്ലാം ഇമ്പമാര്‍ന്ന ഈണങ്ങളിലൂടെ നമ്മുടെ ചെവികളിലെത്തി. അപ്പോഴാണു തുഞ്ചത്തെഴുത്തച്ഛന്‍, പാടാനും പറയാനും അറിയുന്ന ഒരു തത്തയെ-ശാരികയെ- നമുക്കു സമാനിച്ചത്. ”ശ്രീരാമ! രാമ! രാമ! ശ്രീരാമചന്ദ്ര ജയ!” എന്നു പാടിക്കൊണ്ട് തനിക്കരികില്‍ എത്തിയ ശാരികയോട് അദ്ദേഹം പറഞ്ഞു:
‘ശ്രീരാമനാമം പാടിവന്ന പൈങ്കിളിപ്പെണ്ണേ
ശ്രീരാമ ചരിതം നീ ചൊല്ലീടു മടിയാതെ’
ആ അപേക്ഷ കേള്‍ക്കെ, അല്‍പ്പവും സങ്കോചമില്ലാതെ
‘ശാരികപ്പൈതല്‍താനും വന്ദിച്ചു വന്ദ്യന്മാരെ
ശ്രീരാമ സ്മൃതിയോടെ പറഞ്ഞു തുടങ്ങിനാള്‍’
അങ്ങനെ, കിളിപാടിയ രാമായണം മലയാളത്തിന് ഉണർവ്വായി, വഴികാട്ടിയായി…

‘അധികാരത്തിന്റെയും പണത്തിന്റെയും തിമിര്‍പ്പില്‍ അക്രമം അഴിച്ചുവിടുന്ന ആസുരികശക്തികള്‍ക്കെതിരെ അമ്പും വില്ലും ധരിച്ച രാമലക്ഷ്മണന്മാരെ പോലെ പോരാടുക.  …സുബാഹു മാരീചൻ തുടങ്ങിയ ആസുരിക ശക്തികൾ നാടിന്റെ സ്വൈര്യം കെടുത്തിയപ്പോൾ…
ഡോ. പി.വി. കൃഷ്ണൻ നായര്‍ പ്രൗഢമായ മനുഷ്യഭാവങ്ങളെയും ഗഹനങ്ങളായ ആശയങ്ങളെയും സമന്വയിപ്പിക്കാന്വേണ്ട പരിപാകം മലയാളഭാഷ കൈവരിച്ചിരിക്കുന്നു എന്ന വിളംബരമാണ് എഴുത്തച്ഛന്റെ അധ്യാത്മരാമായണം. തന്റെ പ്രതിഭയ്ക്ക് ഇണങ്ങുന്നതരത്തില് മൂലകൃതിയെ…
തുറവൂര്‍ വിശ്വംഭരന്‍ രാമായണകഥ ഇന്ത്യയിലും പരിസരപ്രദേശങ്ങളിലും അതതിടങ്ങളിലെ കവികളുടെ ഭാവനയ്ക്കനുസരിച്ച് മാറ്റങ്ങള്‍ വരുത്തിയാണ് പ്രതിപാദിച്ചിരിക്കുന്നത്. അതുകൊണ്ട് കഥയുടെ മൂലസ്വരൂപം ആവശ്യമായിവരുമ്പോള്‍ വാല്മീകിരാമായണംതന്നെയാണ് ആശ്രയം. എഴുത്തച്ഛന്റെ അധ്യാത്മരാമായണം കിളിപ്പാട്ട്,…
രാമന്റെ യാത്ര എന്നാണ്‌ രാമായണത്തിനർത്ഥം. രാമായണ കഥ, കാലത്തിലൂടെയും ദേശത്തിലൂടെയും സഞ്ചരിച്ചുകൊണ്ടിരിയ്ക്കുകയാണ്. വാല്മീകി മഹർഷി രചിച്ച രാമായണം, ആദിമമഹാകാവ്യമാണ്; വഴികാട്ടിയാണ്. അതിന് ലോകമെമ്പാടും എത്രയോ പാഠഭേദങ്ങൾ വന്നു…
‘രാമായണത്തിലെ ഗുരുതത്വം’ :ബ്രഹ്മചാരി ശിവാമൃത ചൈതന്യ (മഠാധിപതി, മാതാ അമൃതാനന്ദമയി മഠം, തിരുവനന്തപുരം) -പ്രായഭേദമില്ലാതെ കേട്ടിരിയ്ക്കേണ്ട രാമയണഭാഷണം
അനാദികാലം മുതല്‍ക്കേ രാമായണം ഭാരതീയരുടെ നിത്യപാരായണ കൃതിയാണ്. ഇഹപര സമസ്തവും അന്നന്ന് ഭഗവാനില്‍ സമര്‍പ്പിച്ച് ഈശ്വരീയമായി ജീവിതം മുന്നോട്ട് നയിക്കാന്‍ ആഗ്രഹിച്ചവരെല്ലാം രാമായണത്തെ നെഞ്ചോട് ചേര്‍ത്ത് ആശ്ലേഷിച്ചു,…

രാവണവധം ചെയ്തു സീതാദേവിയെ വീണ്ടെടുത്ത് അയോദ്ധ്യയിലെത്തിയ ഭഗവാൻ ശ്രീരാമചന്ദ്ര സ്വാമി അയോദ്ധ്യോധിപതിയായി അഭിഷേകം ചെയ്യപ്പെട്ടു. പട്ടാഭിഷേക വേദിയിൽ വച്ച് ശ്രീരാമൻ ഹനുമാൻ സ്വാമിയെ അരികിലേക്ക് വിളിച്ചു, എന്നിട്ട്…
അദ്ധ്യാത്മരാമായണം പരമേശ്വര- നദ്രിസുതയ്ക്കുപദേശിച്ചിതാദരാൽ നിത്യവും ശുദ്ധബുദ്ധ്യാ ഗുരുഭക്തിപൂ- ണ്ടദ്ധ്യയനം ചെയ്കിലും മുദാ കേൾക്കിലും സിദ്ധിയ്ക്കുമെല്ലാമഭീഷ്ടമെന്നിങ്ങനെ……. (രാമായണമാഹാത്മ്യം-അദ്ധ്യാത്മരാമായണം കിളിപ്പാട്ട്) “കാവ്യം സുഗേയം കഥ രാഘവീയം കർത്താവു തുഞ്ചത്തുളവായ ദിവ്യൻ…
വയനാട്ടിലെ സീതാദേവി-ലവകുശ ക്ഷേത്രത്തിൽ നിന്നും കാൽനടയായി നടത്തുന്ന നാമസങ്കീർത്തന ഘോഷയാത്രയാണ് രാമായണ പരിക്രമണം. എല്ലാ വർഷവും രാമായണ മാസത്തിലാണ് പരിക്രമണം നടക്കുന്നത്. വാത്മീകി മഹർഷിയുടെ ആശ്രമം വയനാട്ടിൽ…