Dharmarakshavedi

Menu

കർക്കടകം

കൊല്ലവർഷത്തിലെ 12-ആമത്തെ മാസമാണ് കർക്കടകം.സൂര്യൻ കർക്കടകം രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് കർക്കടകമാസം. ജൂലൈ – ഓഗസ്റ്റ് മാസങ്ങൾക്ക് ഇടക്കായി ആണ് കർക്കടക മാസം വരുന്നത്. ഈ മാസത്തിന്റെ പേർ ചിലർ ‘കർക്കിടകം’ എന്ന് തെറ്റായി ഉച്ചരിക്കുകയും മാസികകൾ അങ്ങനെ രേഖപ്പെടുത്തുകയും ചെയ്യാറുണ്ട്.

കേരളത്തിൽ കനത്ത മഴ ലഭിക്കുന്ന മാസമാണ് കർക്കടകം. അപ്രതീക്ഷിതമായി മഴപെയ്യുന്നു എന്നതിനാൽ “കള്ളക്കർക്കടകം” എന്ന ചൊല്ലുതന്നെ നിലവിലുണ്ട്. കാർഷികമേഖലയെ സംബന്ധിച്ചിടത്തോളം വരുമാനമൊന്നുമില്ലാത്ത കാലമായതിനാൽ “പഞ്ഞമാസം” എന്നും വിളിക്കപ്പെടുന്നു. ചില കുടുംബങ്ങളിൽ പ്രായമായവർ നടത്തിവരുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന രാമായണം വായന ഈ മാസത്തിലാണ് നടത്താറുള്ളത്. അതിനാൽ കർക്കടകത്തിനെ രാമായണ മാസം എന്നും വിളിക്കുന്നു. സ്ത്രീകൾ ശരീരപുഷ്ടിക്കും ആരോഗ്യതത്തിുനുമായി ഔഷധകഞ്ഞി കഴിക്കുന്നതും ഈ മാസത്തിലാണ്.

കർക്കടക മാസത്തിൽ ആരോഗ്യപരിപാലനത്തിനായി കർക്കടകക്കഞ്ഞി കുടിക്കുന്നത് ഇന്ന് ഒരു വലിയ വിപണി തന്നെ ആയിട്ടുണ്ട്. മുക്കുറ്റി, പൂവാം കുറുന്തില, കറുക, മുതലായ ആയുർ‌വ്വേദ ചെടികൾ കർക്കിടകക്കഞ്ഞി തയ്യാറാക്കുവാൻ ഉപയോഗിക്കുന്നു. പല ആയുർ‌വ്വേദകേന്ദ്രങ്ങളും കർക്കടകത്തിൽ പ്രത്യേക സുഖചികൽസയും ഇന്ന് ഒരുക്കുന്നുണ്ട്.

കള്ളകർക്കടകത്തെക്കുറിച്ച്, പഞ്ഞകർക്കടകത്തെക്കുറിച്ച്, പുണ്യകർക്കടകത്തെക്കുറിച്ച് …

–സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി– ഇന്ന് കേരളത്തില്‍ എമ്പാടും സുവിദിതമായ ഒരു സംഗതിയാണ് കര്‍ക്കടക ചികിത്സ. കര്‍ക്കടക ചികിത്സയുടെ ആധികാരികതയിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ കേരളത്തില്‍ ശീലിച്ചുവന്നിരുന്ന ഒരു പാരമ്പര്യ…
കർക്കടകമാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച്ച(മുപ്പട്ട് വെള്ളി- ജൂലൈ 22, 2016 ) വളരെയധികം ആചാരപ്രധാനമാണ്. സ്ത്രീകൾ രാവിലെ എഴുന്നേറ്റ് വെള്ളില (വെള്ളിലം,വെള്ളിലത്താളി എന്നെല്ലാം അറിയപ്പെടുന്നു) വാട്ടിയുണ്ടാക്കുന്ന താളിതേച്ചു കുളിക്കണം.…
പിള്ളാരോണം എന്ന് കേട്ടിട്ടുണ്ടോ? ചിങ്ങത്തിലെ തിരുവോണത്തിനു മുമ്പുള്ള കര്‍ക്കിടകത്തിലെ തിരുവോണനാള്‍ കുട്ടികള്‍ക്കായി നീക്കി വച്ചിരിക്കുകയാണ്. അതാണ്‌ പിള്ളാരോണം. കര്‍ക്കിടകത്തിലെ തോരാ മഴമാറി പത്തുനാള്‍ വെയിലുണ്ടാവുമെന്നും, അന്നാണ്‌ ഈ…
പ്രകൃതിയുടെ നിറയൗവനക്കാഴ്‌ചയാണ്‌ കര്‍ക്കടകം. ഇടമുറിയാത്ത മഴപെയ്‌ത്തില്‍ കുളിച്ച്‌ ഈറനണിഞ്ഞ പ്രകൃതി. സര്‍വ വൃക്ഷലതാദികളും തളിരിടുന്ന സമയം. പൂക്കാലമായ ചിങ്ങത്തിനുമുമ്പൊരു മുന്നൊരുക്കം. മണ്ണില്‍ വീണുറങ്ങുന്ന ഇത്തിരിക്കുഞ്ഞന്‍ വിത്തുകള്‍ കുഴമണ്ണ്‌…
കർക്കടകമാസം പണ്ട് പഞ്ഞമാസമായിരുന്നു. കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ജനവിഭാഗത്തിന് ഇന്നും ഒരു പക്ഷേ അങ്ങനെ ആകാം. എന്നാൽ അതിനും ഉപരിയായി ഇത് ഭഗവതി മാസം ആണ്.…
ചാതുര്‍മാസ്യ വ്രതാനുഷ്ഠാനത്തിനായി കാശിമഠാധിപതി സംപൂജ്യ സംയമീന്ദ്ര തീര്‍ത്ഥ സ്വാമികള്‍ കാഞ്ഞങ്ങാട് ലക്ഷ്മി വെങ്കടേശ ക്ഷേത്രത്തിലെത്തി. സ്വാമിജിയ്ക്ക് പൂര്‍ണ്ണകുംഭത്തോടെ വരവേല്‍പ് നല്‍കി. നാലുമാസക്കാലം സ്വാമികള്‍ ജപധ്യാനങ്ങളും പൂജകളുമായി ക്ഷേത്രത്തില്‍…
ആനകളെ സന്തോഷിപ്പിക്കുന്നത് വിഘ്നേശ്വരമായ ശ്രീ ഗണപതിയുടെ അനുഗ്രഹത്തിന് കാരണമാകുമെന്നതാണ് നമ്മുടെ പൈതൃകം. കര്‍ക്കിടക മാസപ്പിറവിയോട് അനുബന്ധിച്ച് തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ ആനയൂട്ട് നടന്നു. ആനയൂട്ട് കാണാനും വടക്കുംനാഥനെ വണങ്ങാനുമായി…
ആധിയും വ്യാധിയും പെയ്തിറങ്ങുന്ന കര്‍ക്കിടകത്തില്‍ പ്രതീക്ഷയുടെ പുതുവെളിച്ചം പകര്‍ന്നു ആടിവേടന്‍മാര്‍. ഗ്രാമീണ ജനതയുടെ ആചാരവുമായി ബന്ധപ്പെട്ട സങ്കല്‍പ്പമാണ് ആടിവേടന്‍മാരുടെ ഗൃഹസന്ദര്‍ശനം. ദുരിതമകറ്റാനും മഹാമാരികളില്‍ നിന്നു രക്ഷ നല്‍കാനും…

കർക്കടക മാസത്തിൽ ആരോഗ്യ സംരക്ഷണത്തിന് ഉണ്ടാക്കുന്ന ഒരുതോരനാണ് പത്തിലത്തോരൻ. വെള്ളിയാഴ്ചകളിൽ പ്രധാനമായും ഇലക്കറികൾ കൂട്ടണം എന്നാണ് ചിട്ട. തഴുതാമ, ചേമ്പില, മത്തയില, കുമ്പളയില, പയറില, ചീര,മുത്തിൾ, വേലിച്ചീര,…