Dharmarakshavedi

Menu

സ്വർഗേ ലോകേ ന ഭയം കിഞ്ചനാസ്തി

🕉 മതപരിവര്‍ത്തനം ഉദ്ദേശിച്ചുകൊണ്ട് വിവിധ മതങ്ങള്‍ തമ്മില്‍ സംവാദം സംഘടിപ്പിക്കുന്നവര്‍ കഠോപനിഷത്തിലെ _സ്വർഗേ ലോകേ ന ഭയം കിഞ്ചനാസ്തി_ എന്ന് തുടങ്ങി _സ്വർഗലോകാ അമൃതത്വം ഭജന്തേ_ എന്നുവരെയുള്ള മന്ത്രങ്ങള്‍ ഉദ്ധരിക്കാറുണ്ട്. ഇസ്ലാമിക സ്വര്‍ഗലോക കല്പന തന്നെയാണ് ഭാരതീയ ഉപനിഷത്തുകളിലും ഉള്ളത് എന്ന് മുസ്ലീം മതപ്രചാരകര്‍ സമര്‍ഥിക്കാന്‍ ശ്രമിക്കുന്നു. ഇതെത്രമാത്രം ശരിയാണ്? 

Categories:   ഓഡിയോ, പ്രശ്നോത്തരി

Comments

  • Posted: January 29, 2018 11:51

    Jiddddd

    14 lokangal undu atil onnanu swar lokavum, bhoomiyum, nark lokavum ellam, oro lokattinum atintetaya pratyekatakal undu, ee lokangalil pokanathalla, moksham neduka ennathanu sanathana dharmattinte adistana lakshyam, moksham ennathu entanu ennathellam parayendatillallo. Kooduthal anweshichu reference kandettuka. tatwamasi
  • Posted: January 30, 2018 07:33

    Kumar Shankara

    ചിദാനന്ദസ്വാമിജി നല്കിയ ഉത്തരം തൃപ്തികരമായില്ല. ഉപനിഷത്തിലെ സന്ദര്‍ഭം വിശദീകരിക്കുമ്പോള്‍ പൂര്‍വ്വാപരമായ കാര്യങ്ങള്‍ വിശദീകരിക്കാതെ നചികേതസ്സ് ശിഷ്യനാണ്, സ്വര്‍ഗ്ഗലോകത്തുള്ളവര്‍ അമൃതത്വം അനുഭവിക്കുന്നു എന്ന വാക്യം നചികേതസ്സിനു ജ്ഞാനപ്രാപ്തിയുണ്ടാകുന്നതിനുമുമ്പ് പറഞ്ഞതാണെന്നുള്ള വിശദീകരണം മതിയാവില്ല. നചികേതസ്സിനു മൃത്യുദേവന്‍ നല്കുന്ന മറുപടിയിലും (മന്ത്രം 18) നചികേതസ്സ് പറഞ്ഞതിനു സമാനമായ ആശയം ആവര്‍ത്തിക്കുന്നുണ്ട്. "ശോകാതിഗോ മോദതേ സ്വര്‍ഗ്ഗലോകേ", അതായത് സ്വര്‍ഗ്ഗലോകത്ത് ശോകാതീതനായി ആനന്ദമനുഭവിക്കുന്നു എന്ന്. ഇതിനുള്ള വിശദീകരണം പ്രതീക്ഷിക്കുന്നു.

Leave a Reply

%d bloggers like this: