Dharmarakshavedi

Menu

ദ്രാവിഡനാട് ഉണ്ടാക്കാൻ നടക്കുന്നവർ മനുനീതി ചോഴൻ വാണ ദ്രാവിഡപ്പെരുമയെ അറിയാതെ പോകരുത് 

നടുറോട്ടിലിട്ട് പശുക്കുഞ്ഞിനെ അറത്ത് കൊല്ലുകയും, മാംസം മുറിച്ച് വിതരണം ചെയ്യുകയും ചെയ്യുന്നവർ ഇപ്പോൾ പറയുന്നത് ദ്രാവിഡ നാട് എന്നപേരിൽ ഇന്ത്യയിൽ നിന്നും മുറിച്ച് മറ്റൊരു രാജ്യം വേണമെന്നാണ്. എന്തിന് ? നാടും നഗരവും മുഴുവൻ പശുക്കളെ കൊന്നു രാക്ഷസന്മാരെപ്പോലെ ജീവിക്കാൻ. പശുവിനെ നടുറോട്ടിലിട്ടറക്കാൻ സ്വാതന്ത്ര്യമുള്ള ദ്രാവിഡ നാടിനു വേണ്ടി വാദിക്കുന്നവർ മനുനീതി ചോഴൻ വാണ നാടാണ് ദ്രാവിഡം എന്ന് മറന്നു പോകരുത്. 

ദ്രാവിഡനാട് ആവശ്യപ്പെട്ടുള്ള ഒരു ട്വീറ്റ്

ധർമ്മത്തെ ഒരു കാലത്തും കൈവിടാത്ത രാജാവായിരുന്നു എല്ലാള ചോഴൻ. നാട്ടിലെ ഏതുപ്രജയ്ക്കും ഏത് സമയത്തും രാജാവിനോട് നേരിട്ട് പരാതി ബോധിപ്പിക്കുവാന് അദ്ദേഹത്തിന്റെ കാലത്ത് അനുവാദമുണ്ടായിരുന്നു. കൊട്ടാരമുറ്റത്തെ . വലിയ മണിമുഴക്കിയാൽ പരാതി കേൾക്കാൻ മഹാരാജാവ് നേരിട്ടെഴുന്നള്ളും. പ്രജകളുടെ ഏതു ദുഖവും, അതെത്ര വലുതായാലും ചെറുതായാലും പരിഹരിക്കാതെ പോകില്ലായിരുന്നു. എന്നാൽ ധർമ്മത്തിൽ അധിഷ്ഠിതമായി രാജ്യഭരണം നടത്തിയിരുന്നതുകൊണ്ടു. ആർക്കും പരാതികളോ പരിഭവങ്ങളോ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ  കൊട്ടാരമുറ്റത്തെ പരാതി മണി വിരളമായേ ശബ്ദിക്കാറുണ്ടായിരുന്നുള്ളു.

രാജാ മനുനീതി ചോഴൻ

ഒരു ദിവസം പരാതിമണിയുടെ ശബ്ദം കേട്ട്, എഴുന്നളിയ രാജാവ് കണ്ടത് പരാതിമണിയുടെ കയറിൽ കടിച്ച് വലിക്കുന്ന ഒരു പശുവിനെയാണ്. പശുവിന്റെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് കണ്ട രാജാവ് ഭടന്മാരോട് എന്താണ് പ്രശ്നം എന്ന് മനസ്സിലാക്കിവരുവാൻ കൽപ്പിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ തലേദിവസം മഹാരാവിന്റെ രഥചക്രങ്ങളുടെ അടിയിൽപ്പെട്ട് ആ പശുവിന്റെ കിടാവ് മരണപ്പെട്ടു എന്ന് ഭടന്മാർ മനസ്സിലാക്കി. വിവരം അറിഞ്ഞ മഹാരാജാവ് ധർമ്മജ്ഞരെ വിളിച്ചു, അശ്രദ്ധമൂലം പശുക്കുഞ്ഞിനെ ഒരുവൻ കൊന്നാൽ എന്താണ് ശിക്ഷ എന്ന് ചോദിച്ചു. ഏതു വിധേനയാണോ പശുക്കുഞ്ഞു മരിച്ചത് അതേ പ്രകാരത്തിൽ പ്രതിയുടെ കുഞ്ഞിനേയും കൊന്നുകളയണമെന്നും, അങ്ങനെ അമ്മപ്പശു അനുഭവിക്കുന്ന ദുഃഖം കുറ്റവാളിയും  അനുഭവിക്കണം എന്ന് ധർമ്മജ്ഞർ മറുപടി പറഞ്ഞു.

തുടർന്ന് മഹാരാജാവ് അതെ ശിക്ഷ തനിക്ക് സ്വയം വിധിച്ചു. ഏറെ നാളത്തെ പ്രാർത്ഥനയുടെ ഫലമായുണ്ടായ പ്രിയപുത്രനെ രഥം കയറ്റിക്കൊല്ലാൻ ഉത്തരവിട്ടു. എല്ലാള രാജാവിന്റെ ധർമ്മനിഷ്ഠയിൽ പ്രസന്നനായ പരമശിവൻ കുഞ്ഞിനെയും പശുക്കുട്ടിയെയും മരണത്തിൽ നിന്നും മോചിപ്പിച്ചു. നീതിനിർവഹണത്തിൽ  മനുമഹര്ഷിയെപ്പോലും തോൽപ്പിച്ചതിനാൽ അദ്ദേഹം പിൽക്കാലത്ത് മനുനീതിചോഴൻ എന്നറിയപ്പെട്ടു. 

ഇതുപോലെ പശുക്കളെ പരിപാലിക്കുകയും, ബഹുമാനിക്കുകയും ചെയ്തിരുന്ന സംസ്കാരമാണ് ദക്ഷിണേന്ത്യയുടേത്. ലോകപ്രസിദ്ധമായ തൃശൂർ പൂരം ആദ്യമായി നടത്തിയ രാജാവായിരുന്നു കൊച്ചിരാജ്യം ഭരിച്ചിരുന്ന ശക്തൻ തമ്പുരാൻ, ഒരിക്കൽ ഭക്ഷണം കഴിക്കാൻ വരുന്ന വഴിയിൽ വച്ചാണ് തന്റെ രാജ്യത്ത് ഒരു മാപ്പിള പശുവിനെ അറുത്തു എന്നറിഞ്ഞത്, നേരിട്ട് ചെന്ന് അവിടെവച്ച് തന്നെ വിചാരണചെയ്ത് കുറ്റവാളിയുടെ തലയറുത്തതിന് ശേഷം മാത്രമാണ് മഹാരാജാവ് പിന്നെ ഭക്ഷണം കഴിച്ചത്. ദക്ഷിണേന്ത്യയിലെ പ്രബലരായ ഭരണാധികാരികളൊന്നും ഗോഹത്യ അനുവദിച്ചിരുന്നില്ല. 'ഗോബ്രാഹ്മണ പ്രതിപാലനാചാര്യ' എന്ന് സ്വന്തം പേരുകളോട് ചേർത്ത് ഉപയോഗിച്ചിരുന്ന മഹാരാജാക്കന്മാർ വാണ വിജയനഗര സാമ്രാജ്യത്തിൽ, ഗോഹത്യ കഠിന ശിക്ഷ ലഭിക്കുന്ന കുറ്റമായിരുന്നു.

പശുവിനെക്കൊല്ലാൻ വേണ്ടി ദ്രാവിഡ നാടുണ്ടാക്കാൻ കച്ചകെട്ടിയിറങ്ങിയ രാജ്യദ്രോഹികൾക്ക്, ദക്ഷിണേന്ത്യൻ സംസ്കൃതികളോടൊന്നും തന്നെ കടപ്പാടില്ല. ദ്രാവിഡനാടുകളുടെ സംസ്കാരം ഋഷികൾ തന്ന സനാതനധർമ്മം തന്നെയാണ്.

തമിഴ് തായ് വാഴ്ക! കന്നഡ മാത വാഴ്ക!
തെലുഗു തള്ളി വാഴ്ക! മലയാഴ്മ വാഴ്ക!
അമ്മ ഭാരതവും സനാതനധർമ്മവും വാഴ്ക!


വീഡിയോ: കണ്ണൂരിൽ കോൺഗ്രസ് നടത്തിയ ഗോഹത്യ 

 

Categories:   ലേഖനങ്ങൾ

Comments

 • Posted: June 6, 2017 14:33

  sugunan

  ദ്രാവിഡ, ആര്യ എന്നീ വാക്കുകള്‍ തന്നെ എടുത്തിരിക്കുന്നത് സംസ്കൃതത്തില്‍ നിന്നാണ്. ദ്രാവിഡ ആര്യ theory കെട്ടിച്ചമച്ചത് റോബര്‍ട്ട് ക്ലാട്വെല്‍ എന്ന ഒരു പാതിരി ആണ്. പിന്നീട് ബ്രിട്ടീഷുകാര്‍ divide and rule policy യുടെ ഭാഗമായി അത് ഭാരതത്തെ ഭിന്നിപ്പിക്കാന്‍ ഉപയോഗിച്ചു. ദ്രാവിഡ നാട് ആര്യ നാട് എന്ന് വേര്‍തിരിച്ചു കാണുന്നത് തന്നെ തെറ്റാണ്.
  • Posted: June 6, 2017 14:43

   sugunan

   മതപരിവര്‍ത്തനതിനായാണ് റോബര്‍ട്ട്‌ ക്ലാട്വേല്‍, ദക്ഷിണ ഭാരതീയര്‍ ദ്രാവിടന്മാരാണെന്നും അതുകൊണ്ട് നിങ്ങള്‍ ഹിന്ദുക്കളല്ലെന്നും പ്രചരിപ്പിച്ചത്.

Leave a Reply