Dharmarakshavedi

Menu

വിനായകൻ വിരൽ ചൂണ്ടുന്നത് ‘പരിഷ്കൃത’ കേരളത്തിന്റെ പറയാൻ മടിക്കുന്ന ദുരവസ്ഥയിലേയ്ക്ക്.

“എല്ലാ അഴുക്കുകളും ഏറ്റുവാങ്ങുവാനായി കമ്മട്ടിപ്പാടങ്ങൾ ഒരുപാടെണ്ണം ഇപ്പോഴുണ്ട്” എന്ന് വിനായകൻ തുറന്നു പറയുമ്പോൾ തകർന്നു വീഴുന്നത്പ, രിഷ്‌കാരം, സാക്ഷരത, പ്രബുദ്ധത എന്നിങ്ങനെ കേരളത്തിനോട് ചേർത്തുവച്ച് കൊട്ടിഘോഷിക്കുന്ന പൊയ്മുഖങ്ങളാണ് . പാലങ്ങൾ കെട്ടിപ്പടുക്കുകയും, അതിനടിയിലെ ഒരു പ്രദേശം മുഴുവൻ ഇരുട്ടിലാക്കുകയും ചെയ്യുന്ന വ്യവസ്ഥാപിത രീതിയെക്കുറിച്ച് വിനായകൻ വിശദീകരിക്കുന്നുണ്ട്. നഗരങ്ങൾക്ക് നടുവിൽ ചെറുതുരുത്തുകൾ പോലെ ചിതറിപ്പോകുകയും പാർശ്വവൽക്കരിക്കപ്പെടുകായും ചെയ്യുന്ന ജനങ്ങളുടെ ദുരവസ്ഥയെ അദ്ദേഹം വിശദമാക്കുന്നു.

അപകർഷതാ ബോധം നിറയ്ക്കുന്ന ഇടതുപക്ഷ ദളിത് വാദം വിനായകൻ ഉന്നയിക്കുന്നില്ല. പകരം സ്വത്വത്തിലഭിമാനം കൊള്ളാൻ പഠിപ്പിച്ച മഹാത്മാ അയ്യൻകാളിയുടെ ഭാഗത്താണ് താനെന്ന് വിനായകൻ വ്യക്തമാക്കുന്നു.

“ഞാനൊരു പുലയനാണ്. ഭീകരമായ താളം എന്‍റെ ശരീരത്തിലുണ്ട്. ജാതി, മതം, നിറം അതൊന്നും എനിക്കു തടസ്സമല്ല. ആരും നമ്മളെ പിന്നോട്ടു വലിക്കുന്നില്ല. അത് നമ്മുടെ ചിന്ത മാത്രമാണ്. അപകര്‍ഷതാ ബോധം എന്നൊന്ന് എനിക്കില്ല.  ഒരിക്കലും ഒരു പുലയനാണെന്ന് പറഞ്ഞ് ഞാന്‍ പിന്നോട്ടു പോവില്ല..അയ്യങ്കാളിയുടെ ചിന്തയെയാണ് താൻ പിന്തുടരുന്നത്. ഫെറാരി കാറില്‍ വരാന്‍ കഴിയുമെങ്കില്‍ അതിലും ഞാന്‍ വരും. വേണമെങ്കില്‍ തലയില്‍ സ്വര്‍ണ കിരീടവും വയ്ക്കും.”
ഓണത്തിന് പത്തുദിവസവും വീടിനു മുൻപിൽ പാടിക്കളിക്കുന്ന ഓണംകളിയെക്കുറിച്ചും വിനായകൻ വാചാലനാകുന്നു ഓണംകളിയാണ് ഹൃദയത്തിൽ സംഗീതവും താളവും പകർന്നത്. നൃത്തത്തിൽ സ്വയം ഇല്ലാതാകുമെന്നും, ശക്തിയോടൊത്ത് ചെയ്യുമ്പോൾ നൃത്തം പരമസത്യമായ് – താണ്ഡവമായി തീരുമെന്നും വിനായകൻ ഓർമ്മിപ്പിക്കുന്നു.

ദളിത് ജീവിതങ്ങൾക്ക് വേണ്ടി മുറവിളികൂട്ടുന്നുവെന്നും, വാദിക്കുന്നുവെന്നും അവകാശപ്പെടുന്നവർ തന്നെയാണ് അധികാരക്കസേരകളിലിരുന്നു അഴുക്കുകൾ വന്നു നിറയുന്നിടങ്ങളായി കമ്മട്ടിപ്പാടങ്ങളെ മാറ്റിയതെന്ന സത്യം ഈ അഭിമുഖം നമുക്കുമുന്പിൽ ആനാവരണം ചെയ്യുന്നുണ്ട്.

അഭിമുഖം കടപ്പാട് : ഏഷ്യാനെറ്റ്

Categories:   ലേഖനങ്ങൾ, വീഡിയോ ദൃശ്യങ്ങൾ

Comments

Leave a Reply