Dharmarakshavedi

Menu

കാടുകൾ കത്തിയെരിയുന്നു കെടുത്താൻ നമുക്കൊരുമിയ്ക്കാം

കൂട്ടുകാരേ,

ബന്ദിപ്പൂര്‍ വനമേഖലയുടെ മുക്കാല്‍ പങ്കും കത്തിയമര്‍ന്നെന്ന് പത്രവാര്‍ത്തകളുണ്ട്. ചെമ്പ്രമലയും ചാരക്കൂമ്പാരമായി. നമ്മുടെ സുഹൃത്തുക്കള്‍ മുത്തങ്ങയിലാണുള്ളത്. അവിടെ തീ ഏകദേശം നിയന്ത്രണവിധേയമായിക്കഴിഞ്ഞു. സുധീഷും, ഫാഹിമും, ജയകുമാറും, ഹാരിസിക്കയും, ഷാജുലാലേട്ടനും പിന്നെ പേരറിയാത്ത മറ്റു കൂട്ടുകാരും… എല്ലാവരും തീ കെടുത്തുന്നതിനുള്ള പരിശ്രമത്തിലായിരുന്നു.

വരും മാസങ്ങള്‍ (മാര്‍ച്ച്‌, ഏപ്രില്‍, മേയ്) നാം ഏറെ കരുതിയിരിക്കേണ്ടവയാണ്. ഭീകരമാണ് വേനലിന്‍റെ കാഠിന്യം. മനുഷ്യന്‍റെ കൈപ്പിഴവുമാത്രമല്ല, വീശിയടിക്കുന്ന ചൂടുകാറ്റും നമ്മുടെ ചുറ്റുപാടിനെ മുച്ചൂടും ദഹിപ്പിച്ചേക്കാം. കുറച്ചുനാള്‍ കഴിയുമ്പോള്‍ കത്തിയമര്‍ന്നത് വീണ്ടും പഴയപടിയാകുമെന്നുകരുതുന്നത് മൗഢ്യമാണ്. വെന്തുകരിഞ്ഞ മണ്ണ് അതിന്‍റെ പൂര്‍വ്വാവസ്ഥയിലേക്കെത്താന്‍ മനുഷ്യന്‍റെ പല തലമുറ കഴിയേണ്ടിവരും. നീര്‍ച്ചാലുകളും വറ്റുകയാണ്. മുതുമലയില്‍ മൂന്ന് ആനകള്‍ വെള്ളം കിട്ടാതെ ചരിഞ്ഞതായി വാര്‍ത്തയെത്തിയിട്ടുണ്ട്.

‘’വനം സംരക്ഷിക്കാതെ ഇനിയങ്ങോട്ട് ജീവിതമില്ലെന്ന് ബോധ്യമാവുന്ന നാളുകളാണ് മുന്നില്‍.’’

കാടുസംരക്ഷിക്കേണ്ടത്, കാട്ടുതീ തടയേണ്ടത് വനം വകുപ്പുദ്യോഗസ്ഥരുടെ മാത്രം ചുമതലയല്ല. അത് നമ്മുടെ കൂടി ഉത്തരവാദിത്തവും കരുതലുമാണ്..

നമുക്കൊരുമിക്കം… തീ വേണമെങ്കില്‍ നമ്മുടെ നെഞ്ചിനുള്ളില്‍ കത്തട്ടെ. കാട് കത്താതിരിക്കട്ടെ…

തീ കെടുത്തുന്നുണ്ട്.കൂടെ ഓടാൻ തോന്നിയാൽ മടിക്കേണ്ട
sudheesh-9497244940, nobi-9995103091,sandeep-8971295959

റൺ ഫോർ ഗ്രീൻ ഫേസ്‌ബുക്കിൽ പ്രസിദ്ധീകരിച്ച കുറിപ്പിൽ നിന്ന്

 

Categories:   വാർത്തകൾ

Comments

Leave a Reply