Dharmarakshavedi

Menu

പ്രതീക്ഷയ്ക്ക് വകയുണ്ട്

അപൂർവ്വമായാണെങ്കിലും പ്രതീക്ഷയ്ക്ക് വകയുള്ള വാർത്തകളും ഇന്ത്യയിലെ ഗ്രാമങ്ങളിൽ നിന്നുണ്ട്:

ഇത് മാരിയമ്മ. പാസ്റ്റർമാരുടെ സ്ഥിരം പരിപാടികളിലൂടെയും നരകഭീഷണികളിലൂടെയുമെല്ലാം, ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലെ ഇവരുടെ ചെറിയ ഗ്രാമത്തിൽ ഒട്ടുമിക്കവരും മതപരിവർത്തനം നടത്തപ്പെട്ടു പോയിരുന്നു. ഒരു ദളിത് വനിതയായിരുന്ന മാരിയമ്മയും അവരുടെ മാതാപിതാക്കളും ഇതിൽ ഉൾപ്പെടും! എന്നാൽ സ്വധർമ്മത്തിന്റെ മഹത്വവും സ്വാതന്ത്ര്യവും സനാതനത്വവും തിരിച്ചറിഞ്ഞ്  ഹിന്ദു മതത്തിലേയ്ക്ക് അവർ തിരിച്ചെത്തി. അതോടൊപ്പം അവരുടെ ദേശത്തുള്ള 250 കുടുംബങ്ങളെയും ദീപ്തമാക്കി തിരികെ കൊണ്ടുവരികയും, മരിയമ്മ തിരിച്ചറിഞ്ഞ ആത്മീയ നിർവൃതി അവർക്കെല്ലാം സ്വധർമ്മത്തിൽ തന്നെ പ്രാപ്യമാണെന്ന് ബോധ്യപ്പെടുത്തുകയും ചെയ്തു.

‘മുത്യാലമ്മ’ എന്ന ഗ്രാമദേവതയുടെ ഉപാസക കൂടിയാണ് മാരിയമ്മ. ദുർഗ്ഗയുടെ സ്വരൂപം തന്നെയായാണ് ഗ്രാമദേവതയായ മുത്യാലമ്മയെ ഗ്രാമീണർ കരുതുന്നത്. ഈ ഗ്രാമത്തിലെയും അയൽ ഗ്രാമത്തിലെയും ആളുകൾക്ക് മുത്യാലമ്മയോടൊപ്പം പ്രിയപ്പെട്ടവളാണ്, ഇന്ന് മാരിയമ്മയും. തങ്ങൾക്ക് നേർവഴി നടത്തി തന്ന മാരിയമ്മയോട് ദേശവാസികൾക്കുള്ള സ്നേഹം, ജാതി-വർണങ്ങൾക്കും അപ്പുറത്താണ്. മതപരിവർത്തനം മൂലം നശിച്ചുകൊണ്ടിരിക്കുന്ന പൈതൃകത്തെയും ഗ്രാമത്തെയും തിരിച്ചുപിടിക്കാനുള്ള അവസാന ശ്രമത്തിനാണ്, മാരിയമ്മയുടെ ആത്മീയ ഊർജ്ജവും ഇനിയുള്ള ജീവിതവും.

ഇത്തരത്തിലുള്ള ഭാരതവനിതകൾ ഇന്നും നമ്മുടെ ഗ്രാമങ്ങളിലുണ്ടെങ്കിൽ, ഒരു ചതിയന്മാർക്കും സംസ്കൃതിയുടെ വേരറുക്കാൻ ഒരു കാലത്തും കഴിയില്ല.

Categories:   അബ്രഹാമികമതങ്ങൾ, ലേഖനങ്ങൾ

Comments

Leave a Reply