Dharmarakshavedi

Menu

മരമടി നിർത്താനായിരുന്നു ഇവിടെ ‘ചില’ സമരങ്ങൾ!

(ഇന്ന് – 22.0 1.2017- മാതൃഭൂമി ദിനപ്പത്രത്തിൽ പ്രസിദ്ധീകരിച്ചു വന്നത്)

ണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം തമിഴ്‌നാട്ടില്‍ ജല്ലിക്കെട്ട് നടക്കുകയാണ്. മധുരയിലെ അളകാനെല്ലൂര്‍, പാലമേട്, ആവണിയാപുരം എന്നീ പ്രമുഖ കേന്ദ്രങ്ങളില്‍ നൂറുകണക്കിന് കാളകളാണ് മനുഷ്യനുമായി ഞായറാഴ്ച കൊമ്പുകോര്‍ക്കുക.

അതേസമയം കേരളത്തിലും ഉണ്ടായിരുന്നു ജല്ലിക്കെട്ടിന് സമാനമായ ഒരു മത്സരം. വിദേശവിനോദസഞ്ചാരികള്‍ക്കു വരെ ആവേശം പകര്‍ന്നിരുന്ന മരമടി അഥവാ കാളപ്പൂട്ട്. കര്‍ഷകരുടെ ഉല്‍സവമായി നടത്തിയിരുന്ന ഈ ആഘോഷവും ജല്ലിക്കെട്ടിനൊപ്പം അന്ന് നിരോധിച്ചിരുന്നു.

 

നെല്‍കൃഷിയുമായി ബന്ധപ്പെട്ട കാളയോട്ടമത്സരമാണ് മരമടി. പോത്തോട്ടം, കാളപ്പൂട്ട് എന്നീ പേരുകളിലും ഇതറിയപ്പെടുന്നു. പത്തനംതിട്ടയിലെ ആനന്ദപ്പള്ളി, പാലക്കാടിലെ കോട്ടായി, ചിതലി എന്നീ സ്ഥലങ്ങളിലായിരുന്നു ഇത് പ്രധാനമായും അരങ്ങേറിയിരുന്നത്. കാള, പോത്ത്, കാള പോത്ത് തുടങ്ങി വിവിധ വിഭാഗങ്ങളിലായി മത്സരങ്ങള്‍ നടക്കാറുണ്ട്. സിനിമകളിലും മറ്റും കാളപ്പൂട്ട് സ്ഥിരം രംഗങ്ങളായിരുന്നു.

ഉഴുതുമറിച്ച വയലുകലാണ് മരമടിയുടെ വേദി. നുകം വച്ചു കെട്ടിയ രണ്ടു കാളകളും അവയെ നിയന്ത്രിക്കുന്ന മൂന്ന് ആളുകളും ചേര്‍ന്നതാണ് ഒരു സംഘം. ഇത്തരം 30 സംഘങ്ങളെങ്കിലും മത്സരത്തില്‍ പങ്കെടുക്കും. ഉച്ചമുതല്‍ വൈകുന്നേരം വരെയാണ് മത്സരം. പ്രത്യേകം പരിശീലിപ്പിച്ച കാളകളും വിദഗ്ധരായ കാളക്കാരുമാണ് മത്സരാര്‍ഥികള്‍.

മത്സരത്തിന് മുന്നോടിയായി കന്നുകാലികളെ കുളിപ്പിച്ച് അരിമാവ്, മഞ്ഞള്‍പ്പൊടി എന്നിവ ചാര്‍ത്തി അലങ്കരിക്കുന്നു. തുടര്‍ന്ന് വാദ്യോപരകണങ്ങളുടെ അകമ്പടിയോടെ അവയെ ഇളനീര്‍ കൊണ്ട് അഭിഷേകം ചെയ്ത് കൂട്ടിക്കെട്ടി വയലിറക്കുന്നു. ഓരോ സംഘത്തിനുമൊപ്പം ഒരു പോത്തോട്ടക്കാരനും ഉണ്ടായിരിക്കും. പലകയില്‍ കയറിനിന്ന് കാളകളെ അടിച്ച് മുന്നോട്ടോടിച്ചാണ് മത്സരം നടത്തിയിരുന്നത്.

മൃഗങ്ങള്‍ക്ക് എതിരെയുള്ള ക്രൂരത ചെറുക്കാനുള്ള കേന്ദ്രനിയമപ്രകാരം 2014-ല്‍ സുപ്രീം കോടതി ജല്ലിക്കെട്ട് നിരോധിച്ചു. ഇതോടൊപ്പമാണ് മരമടിക്കും നിരോധനം വന്നത്


 

Categories:   ലേഖനങ്ങൾ

Comments

Leave a Reply