Dharmarakshavedi

Menu

വിവേകാനന്ദകേന്ദ്രം – ഭാരതമാതാക്ഷേത്രം: പ്രതിഷ്ഠാദിനചടങ്ങുകൾക്ക് അമ്മയെത്തും

കന്യാകുമാരിയിലെ സ്വപ്നപദ്ധതിയായിരുന്ന ഭാരതമാതാ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ-അനുബന്ധ ചടങ്ങുകൾക്ക് സദ്ഗുരു ശ്രീ മാതാ അമൃതാനന്ദമയി ദേവിയുടെ സാന്നിദ്ധ്യമുണ്ടാകും. കൂടാതെ, ഈ വർഷത്തെ അമ്മയുടെ ഭാരതയാത്ര, തമിഴ്നാട്ടിൽ തുടങ്ങുന്നത് കന്യാകുമാരി ജില്ലയിലെ വിവേകാനന്ദകേന്ദ്ര ക്യാമ്പസ്സിൽ സംഘടിപ്പിയ്ക്കുന്ന പൊതുപരിപാടിയോടു കൂടിയാണ്. ജനുവരി 28നാണ് പരിപാടി.

വിവേകാനന്ദ കേന്ദ്രമാണ് ക്ഷേത്ര നിർമ്മാണ-ഭരണ കാര്യങ്ങൾക്ക് നേതൃത്വം വഹിയ്ക്കുന്നത്. ലക്ഷക്കണക്കിനു പേർ പ്രതിവർഷം സന്ദർശനം നടത്തുന്ന കന്യാകുമാരി, രാജ്യത്തിന്റെ ചരിത്രപരവും ഭൂമിശാസ്ത്രവും രാഷ്ട്രീയവും ആദ്ധ്യാത്മികവുമായ ഉണർവ്വുകൾക്ക് ഏറെ പ്രാധാന്യമർഹിയ്ക്കുന്ന ഒന്നാണ്. ഭാരതത്തിന്റെ പാദസ്ഥാനീയമായ കന്യാകുമാരിയിൽ ഭാരതമാതാ ക്ഷേത്രം നിർമ്മിയ്ക്കുകയെന്നത് ഏറെക്കാലത്തെ പരിശ്രമഫലമാണ്.
————–
കടപ്പാട്: http://www.vivekanandakendra.org/Bharat-Mata-Mandir
https://www.amritapuri.org/66911/by17.aum

Categories:   വാർത്തകൾ

Comments

Leave a Reply