Dharmarakshavedi

Menu

സാവിത്രി ഫൂലെ: അഗതികളുടെയും അശരണരുടെയും അമ്മ; സമത്വത്തിനായ് പോരാടിയ സാമൂഹ്യ പരിഷ്‌കർത്താവ്

പ്ലേഗ് പടർന്നു പിടിച്ചപ്പോൾ ആ പ്രദേശങ്ങളിൽ ചെന്ന് മുന്നിൽനിന്ന് പ്രവർത്തിക്കുകയും രോഗം ബാധിച്ചവരെ ആശുപത്രിയിലെത്തിച്ച് രോഗം ഭേദമാകുംവരെ പരിചരിക്കുകയും ചെയ്ത ഒരമ്മ ഈ ഭാരതത്തിൽ ജീവിച്ചിരുന്നു. സാവിത്രിഭായ് ഫൂലെയെന്ന ആ അമ്മയുടെ ജന്മദിനമാണ് ഇന്ന്.

മഹാരാഷ്ട്രയിൽ അധഃസ്ഥിതരുടെ ഉന്നമനത്തിനായി  നിരന്തരം ഇടപെട്ട സാമൂഹ്യ പ്രവർത്തകയായിരുന്നു സാവിത്രി ഫൂലെ സ്ത്രീകളുടെ വിദ്യാഭ്യാസത്തിനായും ഉന്നതിക്കായും സധീരം പോരാടിയ ഇവർ ജ്യോതിറാവു ഫൂലെയുടെ പത്‌നിയാണ്.
1848 ആഗസ്തിൽ ബുധവാർ പേട്ടയിലെ ഭിഡെവാഡയിൽ, വിദ്യാഭ്യാസം ചെയ്യാനവകാശമില്ലാതിരുന്ന ചമാർ, മഹർ, മാംഗ് തുടങ്ങിയ അസ്പൃശ്യ ജാതികളിൽപെട്ടവർക്കുമായി അവർ സ്വന്തമായി സ്‌കൂൾ ആരംഭിച്ചു.കീഴാള വിഭാഗങ്ങളിലെ പെൺകുട്ടികൾക്കായി ഇന്ത്യയിൽ ആദ്യമായി സ്ഥാപിക്കപെട്ട സ്കൂൾ ആയിരുന്നു ഇത്. സാമ്പത്തിക കാരണങ്ങളാൽ സാവിത്രി ഫൂലെയ്ക്ക് സ്‌കൂൾ പൂട്ടേണ്ടിവന്നു. പൊതു പ്രശ്നങ്ങളിൽ ജ്യോതിറാവുവിനോടൊപ്പം സജീവമായിരുന്ന സാവിത്രിയുടെ നിരന്തര പരിശ്രമത്താൽ 1851 ജൂലൈ മാസത്തിൽ വീണ്ടും പെൺകുട്ടികൾക്കായുള്ള സ്‌കൂൾ തുറന്നു. 8 കുട്ടികളെ വെച്ച് ആരംഭിച്ച സ്‌കൂൾ പെട്ടെന്നു തന്നെ വിപുലമായി പ്രവർത്തിക്കാനാരംഭിച്ചു.

img_6016
1873 സെപ്തംബറിൽ ജ്യോതിറാവു ഫൂലെ രൂപം നൽകിയ സത്യശോധക് സമാജിന്റെ (സത്യാന്വേഷക സംഘടന) എല്ലാ പ്രവർത്തനങ്ങളിലും സാവിത്രി ഭായി ഭാഗഭാക്കായി. സംഘടനയുടെ നേതൃത്വത്തിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം മാത്രമല്ല, വിധവാ വിവാഹം, വിധവകളുടെ മക്കൾക്കായി അനാഥാലയങ്ങൾ എന്നിവയും ആരംഭിച്ചു. ക്കപ്പെട്ടപ്പോൾ സ്വന്തം വീട്ടുമുറ്റത്ത് കിണർ കുഴിച്ചാണ്  സാവിത്രി ഫുലെ പ്രതികരിച്ചത് 
jyotiba-teaching-savitribai

ബ്രിടീഷ് ഭരണകൂടത്തിനു പോലും അവരുടെ പ്രവർത്തികൾ കണ്ടില്ലെന്ന് നടിക്കാനായില്ല. 1852 നവംബർ ആറിനു ബ്രിട്ടീഷ് ഭരണകൂടം സാവിത്രിഭായിയെ ആദരിക്കുകയും ബെസ്റ്റ് ടീച്ചർ പട്ടം നൽകുകയും ചെയ്തിരുന്നു.

1853 ൽ രാജ്യത്തെ ആദ്യത്തെ ശിശുഹത്യയെ ചെറുക്കാനുള്ള സ്ഥാപനവും സംരഭവും ആരംഭിച്ചത് ഫുലെ ദമ്പതികളാണ് .

പ്ലേഗ് പടർന്നു പിടിച്ചപ്പോൾ ആ പ്രദേശങ്ങളിൽ ചെന്ന് മുന്നിൽനിന്ന് പ്രവർത്തിക്കുകയും രോഗം ബാധിച്ചവരെ ആശുപത്രിയിലെത്തിച്ച് രോഗം ഭേദമാകുംവരെ പരിചരിക്കുകയും ചെയ്തു. സ്വന്തം സുരക്ഷയെ തൃണവത്കരിച്ച് കൊണ്ട് പാവങ്ങളെ പരിചരിച്ച ആ അമ്മ ഒടുവിൽ പ്ളേഗ് രോഗം ബാധിച്ച് 1897 മാർച്ച് 10ന് ഇഹലോകവാസം വെടിഞ്ഞു.img_6018 img_6013 phule savitribai_phule2

മാതാ സാവിത്രി ഫൂലെയുടെ ദീപ്ത സ്മരണയ്ക്ക് മുന്നിൽ ധർമ്മരക്ഷാവേദിയുടെ പ്രണാമങ്ങൾ.

 

Categories:   ലേഖനങ്ങൾ

Comments

Leave a Reply