Dharmarakshavedi

Menu

‘തൃശൂർ പൂരം നിന്ന് പോയാൽ എന്ത് എന്ന ആശങ്കയ്ക്ക് കൃത്യമായ ഉത്തരം കിട്ടുകയാണ് …’

തിരുവോണം കഴിഞ്ഞു മൂന്നാം ദിവസം തൃശൂര് പുലികളിയാണ്.
ക്രിസ്തുമസ് കഴിഞ്ഞു രണ്ടാം ദിവസം സാന്താ പൂരവും.

2014ലാണ് ആദ്യമായി ‘ബോൺ നതാലേ’ തുടങ്ങുന്നത്.
ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് സമാഹരിക്കാനായുള്ള സാംസ്കാരിക പരിപാടി എന്നായിരുന്നു തൃശൂർ അതിരൂപത ആദ്യമതിനെ വിശേഷിപ്പിച്ചത്.
25000 സാന്താക്ലോസുമാരെ ഒരേ സ്ഥലത്ത് ഒന്നിച്ചണിനിരത്തി ഗിന്നസ് ബുക് ഓഫ് റെക്കോർഡ്സിൽ ഇടംപിടിക്കാനുള്ള ശ്രമമായ ‘പാപ്പാ സംഗമം’ എന്ന നിലയിലാണ് അത് പക്ഷെ പ്രസിദ്ധി നേടിയത്.
ഏതാണ്ട് ഇരുപത്തിനായിരത്തോളം സാന്താമാരുടെ സാന്നിധ്യം കൊണ്ട് അത്തവണത്തെ ബോൺ നതാലെ ഗിന്നസ് ബുക്കിൽ ഇടം പിടിക്കുകയും ചെയ്തു.
പക്ഷെ റെക്കോർഡ് കിട്ടിയത് കൊണ്ടൊന്നും സംഗമം നിന്നില്ല.
2015ൽ കൂടുതൽ ഗംഭീരമായി ബോൺ നതാലെ തൃശൂരിൽ അരങ്ങേറി.

ഈ 2016ൽ എത്തുമ്പോഴേക്കും ബോൺ നതാലെക്ക് “സാന്താപ്പൂരം” എന്നാണ് പേര്.
20 ദിവസത്തോളം നീണ്ടു നിൽക്കുന്ന വലിയൊരു എക്സിബിഷൻ അതിനോടനുബന്ധിച്ച് നടക്കുന്നുണ്ട്.
പാപ്പാ സംഗമം ഇത്തവണ ഉത്‌ഘാടനം ചെയ്യുന്നത് കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്‌വി ആണ്.
ഏറ്റവും വലിയ വി15727220_10154270989242984_3164515732868513991_nശേഷം ഇത്തവണത്തെ ഘോഷയാത്രയ്ക്ക് മൂന്ന് ആനകളും ഉണ്ടെന്നതാണ്.
സംസ്ഥാന വനം വകുപ്പ് പുറത്തിറക്കിയ പരേഡ് ചട്ടങ്ങൾ പ്രകാരം വളരെ നാളായി തുടർന്നു വരുന്നതല്ലാത്തതും ആചാരത്തിന്റെ ഭാഗമല്ലാത്തതുമായ ആഘോഷങ്ങളിൽ ആനയെ എഴുന്നള്ളിക്കുന്നതിന് വിലക്കുണ്ട്.
പാലക്കാട് കോട്ട മൈതാനിയിൽ അടുത്തിടെ ഈ ചട്ടം ലംഘിച്ച് നടന്ന ഇത്തരമൊരു പരിപാടിക്കെതിരെ ഇക്കഴിഞ്ഞ നവംബർ 24ന് പോലീസ് കേസ് എടുക്കുകയും ചെയ്തിരുന്നു.
എന്നാലാ വിലക്കിനെയൊക്കെ നിസ്സാരമായി മറികടന്ന് കൊണ്ടാണ് ബോൺ നതാലെയിൽ ഇത്തവണ മൂന്ന് ആനകളെ പങ്കെടുപ്പിക്കുന്നത്.
അധികൃതരോ മൃഗാവകാശ പ്രവർത്തകരോ പുരോഗമന വാദികളോ ഇതിനെതിരെ ഒരു വാക്ക് പോലും പറഞ്ഞു കേട്ടില്ല എന്നതാണ് രസകരം.
അവരെല്ലാം തൃശൂർ പൂരത്തിന് എഴുന്നള്ളിക്കുന്ന ആനകൾ മാത്രം പ്രത്യേകമായി നേരിടുന്ന പീഡനത്തെ പറ്റിയുള്ള വേവലാതികളിൽ ആയിരുന്നിരിക്കണം.

ഏതായാലും കേരളത്തിന്റെ സാംസ്കാരിക അഭിമാനമായ തൃശൂർ പൂരം നിന്ന് പോയാൽ എന്ത് എന്ന ആശങ്കയ്ക്ക് കൃത്യമായ ഉത്തരം കിട്ടുകയാണ് എന്നത് വലിയൊരു ആശ്വാസമാണ്.
നമുക്കിനി ധൈര്യമായി പരിഷ്കരണവാദികളാവുകയും,
വെടിക്കെട്ടും എഴുന്നള്ളത്തും അതു വഴി പൂരങ്ങളെ തന്നെയും ഇല്ലാതെയാക്കുകയും ചെയ്യാം.
മറഞ്ഞു പോവുന്ന ഓരോ ഘോഷത്തിനും പകരമൊന്ന് ഇവിടെ ഉണ്ടാവുന്നുണ്ടെന്നതിൽ ഒരുൾക്കുത്തുമില്ലാതെ സന്തോഷിക്കാം.
“തൃശൂരിനെ ലോകത്തിന് പരിചയപ്പെടുത്തിയ” ബോൺ നതാലെയെ പറ്റിയുള്ള ചുവരെഴുത്തുകൾ വായിച്ച് രോമാഞ്ചം കൊള്ളാം.
പിന്നെ പിന്നെ, അല്പം മാനസികോല്ലാസം വേണമെന്നൊക്കെ തോന്നുമ്പോൾ, കുടുംബസമേതം ക്രിസ്തുമസ് തൊപ്പിയുമിട്ട് പാപ്പാ സംഗമത്തിന് പോവാം.
“തൃശൂർ പൂരമില്ലെങ്കിലെന്താ? നമുക്ക് സാന്താ പൂരമുണ്ടല്ലോ!!” എന്നിടയ്ക്കിടെ അവനവനെ തന്നെ സമാധാനിപ്പിക്കാം.

അങ്ങനെയൊക്കെയാണല്ലോ ഇവിടെ മാറ്റങ്ങൾ ഉണ്ടാവുന്നത്, ല്ലേ?

-അഡ്വ: ശങ്കു.ടി.ദാസ്

Categories:   അബ്രഹാമികമതങ്ങൾ, ലേഖനങ്ങൾ

Comments

Leave a Reply