Dharmarakshavedi

Menu

“മാർപ്പാപ്പയും സഭയും തനിക്കു വേണ്ടി ഒന്നും ചെയ്തില്ല, താനൊരു യൂറോപ്യൻ പുരോഹിതൻ ആയിരുന്നുവെങ്കിൽ കൂടുതൽ ഇടപെടലുകൾ തനിക്കു വേണ്ടി അവർ നടത്തിയാനേ”: ഭീകരവാദികൾ ബന്ദിയാക്കിയ ഫാ. ടോം

യെമനില്‍ ഐഎസ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ മലയാളി പുരോഹിതന്‍ ടോം ഉഴുന്നാലിലിന്റെ സഹായമഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള സന്ദേശം പുറത്ത്. ഉഴുന്നാലിലിന്റെ വീഡിയോ സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്. 

പോപ്പ് ഫ്രാൻസിസും അബുദാബി ബിഷപ്പും തനിക്കു വേണ്ടി ഒന്നും ചെയ്തില്ല, താനൊരു യൂറോപ്യൻ പുരോഹിതൻ ആയിരുന്നുവെങ്കിൽ കൂടുതൽ ഇടപെടലുകൾ തനിക്കു വേണ്ടി അവർ നടത്തിയാനേ. ഇന്ത്യക്കാരനായതിനാൽ അവർ വിലകല്പിക്കുന്നില്ലെന്നും ഫാദര്‍ ആരോപിക്കുന്നു. എന്നാല്‍ സനയില്‍ നിന്ന് പിടികൂടിയ ഫ്രഞ്ച് മാധ്യമപ്രവര്‍ത്തക മോചിപ്പിക്കപ്പെട്ടു. തനിയ്ക്കായി അവര്‍ രംഗത്തെത്താത്തത് ഇന്ത്യക്കാരനായതിനാലാണെന്നും ഉഴുന്നാലില്‍ പറയുന്നു.

അബുദാബിയിലുള്ള ബന്ധു വഴിയാണ് തങ്ങള്‍ക്ക് വീഡിയോ ലഭിച്ചിരിക്കുന്നതെന്ന് ഫാദര്‍ ടോം ഉഴുന്നാലിലിന്റെ കേരളത്തിലുള്ള ബന്ധുക്കള്‍ പറഞ്ഞു. ഡിസംബര്‍ 24ന് സലേഹ് സലെം എന്നയാളുടെ യൂട്യൂബില്‍ അക്കൗണ്ടിലും വീഡിയോ പോസ്റ്റു ചെയ്തിട്ടുണ്ട്. എന്നാല്‍ ബന്ധുക്കള്‍ക്ക് വീഡിയോ ലഭിച്ച ശേഷമാണ് വിവരം പുറത്തുവന്നിരിക്കുന്നത്. യൂട്യൂബില്‍ പോസ്റ്റു ചെയ്തിരിക്കുന്നയാള്‍ ആരെന്ന് വ്യക്തമല്ല. ഈ അക്കൗണ്ടില്‍ ഈ ഒരൊറ്റ വീഡിയോ മാത്രമാണുള്ളത്.

തന്റെ മോചനത്തിനായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടിയന്തരമായി ഇടപെടണമെന്ന് വീഡിയോയില്‍ ഉഴുന്നാലില്‍ അഭ്യര്‍ത്ഥിക്കുന്നു. തന്റെ ആരോഗ്യം ക്ഷയിച്ചുകൊണ്ടിരിക്കുകയാണെന്നും വൈദ്യസഹായം ലഭ്യമാക്കണമെന്നും ഫാദര്‍ ആവശ്യപ്പെടുന്നുണ്ട്.

Categories:   അബ്രഹാമികമതങ്ങൾ, വാർത്തകൾ

Comments

Leave a Reply