Dharmarakshavedi

Menu

“സത്യസന്ധമായൊരു ഇന്ത്യയ്ക്ക് വേണ്ടി…”

“…കള്ളപ്പണവും കള്ളനോട്ടുമായി തിളയ്ക്കുന്ന സമാന്തര സാമ്പത്തിക ലോകം! അത്, ആത്മാഭിമാനിയായ പാവപ്പെട്ട ഇന്ത്യാക്കാരന്റെ മുൻപിലൂടെ, അവന്റെ സത്യസന്ധതയെ പരിഹസിച്ചുകൊണ്ട് പുളച്ച് ചിരിച്ച് കടന്നു പോകുന്നു. ഇതിന് അറുതി വരുത്താനും അഴിമതിയുടെ മറവിൽ പതിയിരുന്ന് ആക്രമിയ്ക്കുന്ന തീവ്രവാദത്തിനും എതിരായുള്ള സർജിക്കൽ സ്ട്രൈക്ക്….”
പ്രധാനമന്ത്രിയുടെ സർജിക്കൽ സ്ട്രൈക്കിന് പിന്തുണയേകിക്കൊണ്ട് മഹാനടൻ മോഹൻലാലിന്റെ ഓഡിയോ ബ്ലോഗ്.:

“വരി നിൽക്കുന്നതിന്റെ വിഷമം മനസ്സിലാവുന്നു. മദ്യഷാപ്പുകൾക്കു മുന്നിലും സിനിമാശാലകൾക്കു മുന്നിലും ആരാധനാലയങ്ങൾക്കു മുന്നിലും പരാതികളില്ലാതെ വരി നിൽക്കുന്ന നമ്മൾ, ഒരു നല്ല കാര്യത്തിനു വേണ്ടി അല്പസമയം വരി നിൽക്കാൻ ശ്രമിയ്ക്കുന്നതിൽ കുഴപ്പമൊന്നുമില്ല, എന്നാണ് എന്റെ അഭിപ്രായം. ഇതു പറയുമ്പോൾ, നിങ്ങൾക്കെന്തറിയാം, വരി നിൽക്കുന്നതിന്റെ വിഷമം എന്ന മറു ചോദ്യം ഞാൻ കേൾക്കുന്നുണ്ട്…..”

മുഴുവൻ കേൾക്കാം:—

Categories:   വീഡിയോ ദൃശ്യങ്ങൾ

Comments

Leave a Reply