Dharmarakshavedi

Menu

മല്യയുടെ കടം എഴുതിത്തള്ളിയിട്ടില്ല!! നടക്കുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ മാദ്ധ്യമങ്ങളുടെ വ്യാജപ്രചരണം

മല്യയുടെ കടം എഴുതിത്തള്ളി എന്ന വാർത്ത വ്യാജം. നടക്കുന്നത് സാമ്പത്തിക ശാസ്ത്രത്തിലെ സാങ്കേതിക പദങ്ങളിൽ ജനങ്ങൾക്കുള്ള അജ്ഞതയെ ചൂഷണം ചെയ്ത് മാദ്ധ്യമങ്ങളുടെ വ്യാജപ്രചരണം 

 

write off – എന്ന അക്കൌണ്ട് ശരിയായി സൂക്ഷിക്കാനുള്ള അക്കൌണ്ടിങ്ങ് സാങ്കേതിക പ്രക്രിയയെ, ‘waive -off’ ആക്കി പ്രചരിപ്പിക്കുകയാണ് മാധ്യമങ്ങൾ ചെയ്യുന്നത്.

നമുക്ക് കിട്ടാനുള്ള കടം, പെട്ടെന്നൊന്നും കിട്ടിപ്പോരില്ല (ഉദാ. കടം തിരിച്ചു തരാനുള്ള ആൾ പാ പ്പരായി, മുങ്ങി, മരിച്ചു പോയി) എന്ന അവസ്ഥയിൽ സ്ഥാപനങ്ങൾ ആ കിട്ടാനുള്ള പണം റെഗുലർ അക്കൌണ്ടിൽ നിന്ന് മാറ്റി നിർത്തുന്നതിനേ ആണ് Write off എന്നു പറയുന്നത്. അത് കിട്ടാനുള്ള ശ്രമം അവർ തുടര്‍ന്ന് കൊണ്ടേ ഇരിക്കും.. അതേ സമയം ഇനി തരണ്ട, ആ പണം സർക്കാർ തരും, എന്നതിനേ waive off എന്നും..

വിജയ് മല്ല്യക്കും, അതുപോലുള്ള ബിസിനസ്സ് കാര്‍ക്കും ഈടിനേക്കാള്‍ കൂടുതല്‍ പണം ലോണായി കൊടുത്തത് മുന്‍ സര്‍ക്കാരാണ്. ഈടായി വെച്ചത് മുഴുവന്‍ ലേലം ചെയ്താലും ലോണെടുത്ത പണം തിരിച്ചു കിട്ടാത്തത് കൊണ്ടാണ് ബാങ്കുകള്‍ കോടതിയില്‍ കേസ് കൊടുത്തത്.. കോടതിയില്‍ എത്തിയ ആ കേസ് കോടതിക്കെ തീര്‍പ്പാക്കാനാവൂ, അല്ലാതെ ബാങ്കുകള്‍ക്കോ സര്‍ക്കാരിനോ waive off ചെയ്യാനാവില്ല..

ബാങ്കിന്റെ നിഷ്ക്രിയ ആസ്തി വർദ്ധിക്കുമ്പോൾ അത് ബാങ്കിന്റെ പ്രോഫിറ്റബിളിറ്റിയെ നേരിട്ട് ബാധിക്കും . പ്രവർത്തന ലാഭം ഈ നിഷ്ക്രിയ ആസ്തി ഒന്ന് കൊണ്ട് മാത്രം താഴേക്ക് പോകും . സ്റ്റേറ്റ് ബാങ്ക് എന്ന ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്ക് 51 % സർക്കാരിന്റെയും ബാക്കി 49% ഷെയർ ഹോൾഡേഴ്സ് Ownership കയ്യാളുന്ന ഒരു ലോക പ്രശസ്ത ധനകാര്യ സ്ഥാപനം ആണ്. അപ്പോൾ അതിന്റെ ലാഭവിഹിതം, ഓഹരി ഉടമകൾക്കുള്ള ഡിവിഡന്റ് ഒക്കെ പ്രഖ്യാപിക്കുമ്പോൾ, ബിസിനസ് വളരെ കൂടുകയും അതിനു ഒപ്പം ഒരേ സമയം ലാഭം കൂടേണ്ട സമയത്ത് ഈ നിഷ്ക്രിയ ആസ്തി ഒന്ന് കൊണ്ട് മാത്രം യദാർത്ഥത്തിൽ നേടുന്ന ലാഭം കാണിക്കാൻ കഴിയുന്നില്ല ..പ്രവർത്തന ലാഭത്തിൽ നിന്ന് നിഷ്ക്രിയ അസ്ഥിക്ക് പ്രോവിഷൻ മാറ്റി വക്കേണ്ടി വരുന്നത് കൊണ്ടാണ് ഇത് സംഭവിക്കുന്നത് … അതിനാൽ ബാങ്കിന്റെ ലാഭം ബുക്കുകളിൽ ആകർഷകമാവില്ല. തൻമൂലം ബാങ്കിന്റെ ഓഹരി മൂല്യം അത്ര മെച്ചപ്പെടാനും സാധ്യത ഇല്ല, ഡിവിഡന്റും അതിനനുസരിച്ഛ് കുറയുകയും ചെയ്യും.
ഇപ്പോൾ സ്റ്റേറ്റ് ബാങ്ക് ചെയ്തത് നേരത്തെ ചെയ്ത പ്രൊവിഷനിങ്ങിൽ നിന്ന് കിട്ടാക്കടം അങ്ങ് എഴുതി തള്ളി ബാങ്കിന്റെ ബുക്ക്സ് ക്‌ളീൻ ആക്കി. പ്രൊവിഷനിങ് കൊടുത്ത തുക അതിനു ഉപയോഗിച്ചു.
ഇതിനർത്ഥം വിജയ് മല്യ അടക്കം ഉള്ളവർ രക്ഷപെട്ടു എന്നല്ല. ബാങ്ക് അവരുടെ വസ്തു വകകൾ കണ്ടു കെട്ടുകയും അത് വസൂലാക്കി പണം അടപ്പിക്കുകയും ചെയ്യും. കഴിഞ്ഞ സെപ്റ്റംബറിൽ രണ്ടു മാസം മുൻപ് 6600 കോടി രൂപയുടെ മൂല്യം ഉള്ള മല്ല്യയുടെ ആസ്തികൾ ആണ് ബാങ്ക് കണ്ടു കെട്ടിയത്. ആ നടപടി തുടരുകയും ചെയ്യും. കിട്ടാകടം നിലവിൽ ലാഭത്തിൽ നിന്ന് നീക്കി വച്ചിരിക്കുന്ന പ്രൊവിഷനിൽ നിന്ന് Write off ചെയ്യുക മാത്രമാണ് ചെയ്തത്. കിട്ടാക്കടത്തിൽ നിന്ന് മല്യയെ ഒരിക്കലും ഒഴിവാക്കിയിട്ടില്ല. ചെയ്യുകയും ഇല്ല.
ലോൺ റിക്കവറി നടപടികളിൽ നിന്ന് കടക്കാരനെ പരസ്പര സമ്മതത്തോടെ തീരുമാനിച്ച കരാർ പ്രകാരം ഒഴിവാക്കി കൊണ്ട് ലോൺ അവസാനിപ്പിക്കുന്നതിന് Write off എന്നല്ല സെറ്റിൽമെന്റ് – Loan Settlement എന്നാണ് പറയുന്നത് . ബാങ്കും കടക്കാരനും കൂടി തീരുമാനിച്ചു മൊത്തത്തിൽ ആസ്തികളും പിന്നെ വേറെ പലിശ ഇനത്തിൽ എത്ര കൂടി അടക്കം എന്ന് തീരുമാനിച്ചു പരസ്പര സമ്മതത്തോടെ ലോൺ ക്ളോസ് ചെയ്യുന്ന നടപടി ആണ് Loan Settlement . ഇതാണ് ജനങ്ങള് ഇപ്പൊ തെററിദ്ധരിക്കപ്പെട്ടിരിക്കുന്ന കാര്യം. ഈ നടപടി പലർക്കും ക്രെഡിറ്റ്‌ കാർഡ്‌ അടവ് മുടങ്ങുമ്പോൾ ബാങ്കുകൾ ഓഫർ ചെയ്യാറുണ്ട്. അത് പോലെ വളരെ മുൻപ് മല്യക്കും ബാങ്കുകൾ Loan Settlement ഓഫർ കൊടുത്തതിനെ ഒക്കെ Mallya തള്ളി കളഞ്ഞത് കൊണ്ടാണ് അയാളെ ബാങ്കുകൾ വിൽഫുൾ ഡിഫോൾട്ടർ – Willful Defaulter ആയി പ്രഖ്യാപിച്ചത്.
ഇപ്പോൾ ഉള്ള Write Off നടപടി എല്ലാ ബാങ്കുകളും മിക്കവാറും ചെയ്യുന്നതും, ഇത്തരം അവസരങ്ങളിൽ അത് പോലെ ചെയ്യാൻ റിസർവ്വ് ബാങ്കിന്റെ അനുവാദവും ഉള്ളതാണ്. പക്ഷെ മല്യയുടെ സ്വത്ത് കണ്ടു കെട്ടുന്ന നടപടികൾ യാതൊരു തടസവും ഇല്ലാതെ തുടരുകയും ചെയ്യും.
കടപ്പാട്Sreejith PaViswaraj Viswa

Categories:   ലേഖനങ്ങൾ

Comments

Leave a Reply

%d bloggers like this: