Dharmarakshavedi

Menu

156 തരം റോസാപുഷ്പങ്ങളുള്ള സ്വർഗ്ഗം!!

സിക്‌സോഫ്രീനിയ എന്ന മനോരോഗത്തിന്റെ പ്രധാന ലക്ഷണമാണ് മതിഭ്രമം.
യാഥാർഥ്യവുമായി അല്പം പോലും ബന്ധമില്ലാത്ത വിശ്വാസമാണ് മതിഭ്രമം അഥവാ ഡില്യൂഷൻ. ഇതിനെ മിഥ്യാബോധമെന്നും വിളിക്കാം. മനോരോഗ ലക്ഷണമായാണ് ഇത് കണക്കാക്കപ്പെടുന്നത്. ഡില്യൂഷനുകളുടെ പ്രമേയങ്ങൾ പലപ്പോഴും വളരെ വിചിത്രമായിരിക്കും. തങ്ങൾ ദൈവദൂതന്മാരാണെന്നും, ഭൂമിയിലെ തങ്ങളുടെ ദൌത്യത്തെ സംബന്ധിച്ച സന്ദേശങ്ങൾ ദൈവം നിരന്തരം അയച്ചുകൊണ്ടിരിക്കുകയാണെന്നും ചില മനോരോഗികൾ കരുതാറുണ്ട്. തങ്ങളുടെ വിശ്വാസങ്ങൾക്ക് വിരുദ്ധമായ വസ്തുതകളും തെളിവുകളും എത്ര തന്നെ ലഭിച്ചാലും ഇവർ തങ്ങളുടെ മതിഭ്രമം മുറുകെ പിടിച്ചുകഴിയുന്നു.
ഒരു വ്യക്തിയുടെ പൂർവസ്മൃതികളും നൈരാശ്യവും, അഭിലാഷങ്ങളും, ഭാവിപ്രതീക്ഷകളും മറ്റും സ്വാഭാവിക ചിന്താഗതിയെ നിയന്ത്രിക്കുകയും, അതുമായി ഇടകലരുകയും ചെയ്യുന്നു. ഇതോടെ വ്യക്തിക്ക് സത്യവും മിഥ്യയും തിരിച്ചറിയുവാനുളള കഴിവ് നഷ്ടപ്പെടുകയും മനോരോഗത്തിന്റെ പാതയിലേക്ക് നീങ്ങുകയും ചെയ്യുന്നു.

കടപ്പാട്: വിക്കിപീഡിയ.

മുകളിൽ വിവരിച്ച മനോരോഗവും വീഡിയോയും തമ്മിൽ എന്തെങ്കിലും ബന്ധം തോന്നുന്നുവെങ്കിൽ തികച്ചും യാദൃശ്ചികം മാത്രം

 

Categories:   അബ്രഹാമികമതങ്ങൾ, വീഡിയോ ദൃശ്യങ്ങൾ

Comments

Leave a Reply