Dharmarakshavedi

Menu

‘ദയാബായി’ എന്ന ക്രിസ്ത്യന്‍ മതപരിവര്‍ത്തന വീരയായ പൂവരണി മേഴ്‌സി മാത്യുവിനെ പറ്റി…

പുന്നല ശ്രീകുമാറിന്റെ നിയന്ത്രണത്തിലുള്ള കേരളാ പുലയര്‍ മഹിളാ ഫെഡറേഷന്റെ സംസ്ഥാന സമ്മേളനം ഒക്ടോബര്‍ 9, ഞായറാഴ്ച്ച തിരുവല്ലയിലെ പാലിയേക്കര സെന്റ് ജോര്‍ജ്ജ് പാരിഷ് ഹാളില്‍ വച്ചായിരുന്നു. ‘ദയാബായി’ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ക്രിസ്ത്യന്‍ മതപരിവര്‍ത്തന വീരയായ പൂവരണി മേഴ്‌സിയായിരുന്നു ഈ സമ്മേളനത്തിലെ മുഖ്യാതിഥി. ഇതിനുവേണ്ടി നാടെങ്ങും ഒട്ടിച്ച പോസ്റ്ററുകളില്‍ മേഴ്‌സിയെ വിശേഷിപ്പിച്ചതാവട്ടെ ‘പാവങ്ങളുടെ അമ്മ’ എന്നും.

ബീഹാറിലെ പലാമോ, മധ്യപ്രദേശിലെ ചിന്ത്‌വാഡ്, ഗോണ്ട് ഗോത്രവര്‍ഗ്ഗ പ്രദേശമായ തിന്‍സേ തുടങ്ങി ഭാരതത്തിലെ നിരവധി വനവാസി മേഖലകളില്‍ അമ്മ (ബായി), അമ്മായി (മോഷി), കരുണ, ദയാവതി തുടങ്ങി പല ഹിന്ദുപേരുകളില്‍ കുരിശുകൃഷി നടത്തി ഭാരത പൗരാണിക ഗോത്രസംസ്‌കാരം നശിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരുവളാണ് പൂവരണി മേഴ്‌സി. അങ്ങനെയുള്ള ഒരുത്തിയുടെ ദുഷിച്ച മതപരിവര്‍ത്തന ചരിത്രം മറച്ചുവച്ച് അവരെ കേരളത്തിലെ ഹിന്ദുക്കള്‍ക്കിടയിലും സ്വീകാര്യയാക്കാന്‍ ചിലരൊക്കെ കളിച്ചപ്പോള്‍ അതിനുവേദിയായത് ‘പത്തിനിറാണി’യുടെ (പത്തിനിയെന്ന പത്മിനിറാണിയുടെ വലുപ്പവും മഹത്വവും അറിയാത്തവര്‍ കൊടുങ്ങല്ലൂര്‍ അമ്പലത്തിന്റെയും ചേര സാമ്രാജ്യത്തിന്റെയും ചരിത്രം പഠിക്കുക) മഹത്തായ പാരമ്പര്യം പേറുന്ന പുലയ വനിതാ സമ്മേളനവും.

ഒരു പുലയ വനിതയെ പാവങ്ങളുടെ അമ്മയായി ഹിന്ദുക്കള്‍ അവതരിപ്പിച്ചാല്‍ അവരെ സ്വീകരിച്ച് പള്ളികളില്‍ കൊടുങ്ങല്ലൂരമ്മയുടെ മഹാത്മ്യം പ്രചരിപ്പിക്കാന്‍ ക്രിസ്ത്യന്‍ സഭകള്‍ സമ്മതിക്കുമോ? ഇല്ലേയില്ല. കാരണം പള്ളിക്കാരുടെ ദൃഷ്ടിയില്‍ നാളെ നാഗമ്പടത്തെ പരിവര്‍ത്തിത ക്രിസ്ത്യന്‍ കോര്‍പ്പറേഷന്‍ ഓഫിസിന്റെ തിണ്ണ നിരങ്ങേണ്ടവരാണല്ലോ ഇന്നാട്ടിലെ അധഃസ്ഥിത ജനത.

പെരുന്നയിലായാലും, ധീവര സഭയുടെ പരിപാടിയിലായാലും, ശാന്തിഗിരി, ശിവഗിരി എന്നുവേണ്ട ഹിന്ദുസമുദായങ്ങളുടെ ഏതു വേദിയായാലും ചുക്കില്ലാത്ത കഷായമില്ലെന്നു പറയുംപോലെ അവിടെ ചില പ്രത്യേക താത്പര്യപ്രകാരം െ്രെകസ്തവ-മുസ്ലിം മതപുരോഹിതരും നേതാക്കളും മുഖ്യാതിഥികളായുണ്ടാവും. ഇതൊരു അജണ്ടയാണ്: ‘ഹിന്ദുക്കളേ! നീയൊക്കെ ഒഴിഞ്ഞു മാറിയാലും നിന്നെയൊന്നും വിടാന്‍ ഞങ്ങള്‍ തയ്യാറല്ല’ എന്ന അജണ്ട. ഹിന്ദുസമുദായ നേതൃത്വങ്ങളെ സ്വാധീനിച്ച് ഇവര്‍ക്കൊക്കെ ഇരിപ്പിടം ഒരുക്കി കൊടുക്കാന്‍ ചുവപ്പും ഖദറും ധരിച്ച് ചില ഇരുതലമൂരികളുമുണ്ടാവും സഹായത്തിന്.

ക്രൈസ്തവ-മുസ്ലിം മതങ്ങളുടെ ആത്യന്തികലക്ഷ്യം ഹിന്ദുമതത്തെ ഇല്ലാതാക്കുക എന്നതാണ്. അമൃതാനന്ദമയി ദേവിയെ അപകീര്‍ത്തിപ്പെടുത്താന്‍ ക്രിസ്ത്യാനിയായ ജോണ്‍ ബ്രിട്ടാസ് ശ്രമിച്ചതും, ചിലര്‍ക്കൊക്കെ അമ്മയിന്നും വെറും ‘സുധാമണി’ ആവുന്നതും അതുകൊണ്ടുതന്നെയാണ്. അമ്മയെ ആള്‍ദൈവം എന്നുവിളിച്ച് നിരന്തരം പുച്ഛിച്ച ക്രിസ്ത്യന്‍ വര്‍ഗ്ഗീയവാദിയായ സക്കറിയ, മദര്‍ തെരേസയെയും മേഴ്‌സിയെയും കുടമാളൂര്‍ക്കാരി അല്‍ഫോന്‍സാമ്മയെയും എന്തുകൊണ്ട് പരിഹസിക്കുന്നില്ല എന്നതും ചിന്തിക്കുക.

ശ്രീനാരായണ ഗുരുദേവന്റെയും അയ്യങ്കാളി ദേവന്റെയും പേരുപറഞ്ഞ് ഇക്കൂട്ടര്‍ മുതലക്കണ്ണീര്‍ പൊഴിക്കുന്നത് ഹിന്ദുക്കള്‍ക്കിടയിലേക്ക് നുഴഞ്ഞുകയറാനുള്ള അവരുടെ അടവുനയം മാത്രം. ആള്‍ക്കാര്‍ ചിരിക്കുമെന്നറിഞ്ഞിട്ടും, ഹൈന്ദവ ആഘോഷമായ വിജയദശമിക്ക് അവര്‍ എഴുത്തുകൂദാശയെന്ന പേരില്‍ കോപ്പിയടി നടത്തുന്നത് അവരുടെ കുട്ടികള്‍ അന്നേ ദിവസം ‘ഹരിഃ ശ്രീ ഗണപതയേ നമഃ’ എന്നെഴുതുന്നത് തടയാനുള്ള ഗൂഢതന്ത്രമാണെന്ന് എത്ര ഹിന്ദുക്കള്‍ക്കറിയാം? ഹിന്ദുക്കളെക്കൊണ്ട് അര്‍ത്തുങ്കല്‍ വെളുത്തച്ചന് ശരണം വിളിപ്പിക്കാന്‍ തന്ത്രിപ്പിള്ളേരെയും, മേഴ്‌സിയെ പാവങ്ങളുടെ അമ്മയാക്കാന്‍ അധഃസ്ഥിത ഹൈന്ദവനേതാക്കളെയും അവര്‍ ഏതുവിധേനയും വശത്താക്കും; ഹിന്ദുക്കളുടെ ചെലവില്‍ തോമാക്കഥയും വാവര്‍ കഥയും ചേരമാന്‍ പള്ളിക്കഥയും കത്തനാര്‍ ഫലിതവും വിറ്റഴിച്ച് സ്വന്തം മതം വളര്‍ത്തും. പക്ഷേ ഹിന്ദുദൈവങ്ങളെയും ആചാര്യന്മാരെയും ഒരുകാലത്തും അവര്‍ ആരാധിക്കില്ല.

ഹിന്ദുക്കള്‍ ന്യൂനപക്ഷമായാല്‍ മണ്‍റോയുടെ തോക്കും ടിപ്പുവിന്റെ പടവാളും നമ്മെത്തേടി വീണ്ടുമെത്തും. അധഃസ്ഥിത ജനതയില്‍ മുക്കാലും കുരിശിലേറിയിട്ടും നക്കാപ്പിച്ചയ്ക്കുവേണ്ടി ശത്രുവിനു പരവതാനി വിരിക്കുന്ന ജയചന്ദ്രന്മാരെയും നാം സൂക്ഷിക്കേണ്ടിയിരിക്കുന്നു.

തുളസീധരൻ   

‘ജന്മഭൂമി’യിൽ പ്രസിദ്ധീകരിച്ചത്

Categories:   മതം, ലേഖനങ്ങൾ

Comments

Leave a Reply

%d bloggers like this: