Dharmarakshavedi

Menu

ധർമ്മരക്ഷാവേദി

 

 

ലോകത്തിലെ പുരാതന സംസ്കാരങ്ങളെല്ലാം കാലപ്രവാഹത്തിൽ അപ്രത്യക്ഷമായെങ്കിലും വിശ്വശാന്തിയുടെയും, സാഹോദര്യത്തിൻറെയും സന്ദേശം മുഴക്കി ലോകത്തിനു മുഴുവൻ പ്രകാശവും, പ്രത്യാശയും ചൊരിഞ്ഞുകൊണ്ട് സനാതനധർമ്മം ഇന്നും നിലകൊള്ളുന്നു. പ്രത്യയശാസ്ത്രങ്ങളുടെയും, മതങ്ങളുടെയും പേരിൽ മനുഷ്യർ കലഹിക്കുമ്പോൾ സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിൻറെയും വഴി മനുഷ്യരാശിയ്ക്ക് കാണിച്ചു കൊടുക്കുവാൻ ഈ  സനാതന സംസ്കൃതിയ്ക്ക് മാത്രമേ സാധിക്കുകയുള്ളൂ. അതുകൊണ്ട് തന്നെ സനാതന ധർമ്മ സംരക്ഷണം മാനവികമൂല്യങ്ങളുടെ സംരക്ഷണം തന്നെയാണ്. ഈ തിരിച്ചറിവാണ് ‘ധർമ്മരക്ഷാവേദി’ എന്ന ഈ കൂട്ടായ്മയുടെ അടിസ്ഥാനം.

 

ഹൈന്ദവ ആചാര്യന്മാർക്കെതിരെ നടന്നുവന്ന കുപ്രചരണങ്ങളുടെ പശ്ചാത്തലത്തിൽ 2014 മാർച്ച് 23നു എറണാകുളത്ത് വച്ചു ധർമ്മ രക്ഷാവേദിയുടെ ആഭിമുഖ്യത്തിൽ  നടന്ന ‘ധർമ്മരക്ഷാസംഗമ’ത്തിൽ ഭാരതത്തിലെ വിവിധ മഠങ്ങളുടെയും, സാമൂഹ്യ സംഘടനകളുടെയും പ്രതിനിധികൾ ഒത്തു ചേരുകയുണ്ടായി. ഐക്യത്തിൻറെ പുതുചരിത്രം എഴുതിച്ചേർത്ത് കൊണ്ട് കേരളത്തിലെ ഹിന്ദു ജാതി-സാമൂഹിക സംഘടനകളുടെയെല്ലാം നേതാക്കൾ ഒരുമിച്ച് ഒരു വേദിയിൽ അണിനിരന്ന ഈ സംഗമം  ഹൈന്ദവ നവോത്ഥാന ചരിത്രത്തിലെ നാഴികക്കല്ലായി തീർന്നു. സനാതന ധർമ്മവും അതിൻറെ അനുയായികളും നേരിടുന്ന ആന്തരികവും ബാഹ്യവുമായ പ്രശ്നങ്ങളെ പ്രതിരോധിക്കുന്നതിനും  സമാജത്തിൻറെ സർവ്വതോന്മുഖമായ പുരോഗതിയ്ക്കായി പ്രവർത്തിക്കുന്നതിനും വേണ്ടി  വിവിധ ഹൈന്ദവ സാമുദായിക സാമൂഹിക സംഘടനകളുടെ പ്രവർത്തനങ്ങളെ ക്രിയാത്മകമായ രീതിയിൽ ഏകോപിപ്പിക്കുക എന്ന ദൗത്യമാണ്  ധർമ്മരക്ഷാ വേദി നിർവഹിച്ചു  കൊണ്ടിരിക്കുന്നത്.

———————-

ധർമ്മരക്ഷാസംഗമം:

രാജ്യത്തെ, വിശേഷിച്ചും കേരളത്തിലെ സാമൂഹിക-രാഷ്ട്രീയ-സാംസ്ക്കാരിക നവോത്ഥാനത്തിന് പ്രകടമായി ആക്കം കൂട്ടിക്കൊണ്ട്, ഇതിഹാസമായിത്തീർന്ന ഒന്നാമത് ‘ധർമ്മരക്ഷാസംഗമം’ കാണാം:

ഭാഗം-1/3:

ഭാഗം-2/3:

ഭാഗം-3/3:

Comments

Sorry, comments are closed for this item.